Thursday, May 9, 2024
keralaNews

മന്ത്രിക്ക് പരാതി നൽകി ; ക്യാൻസർ ബാധിതയുടെ വീട്ടിലെ കുടിവെള്ളത്തിൽ ചാണകം കലക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ല .

ക്യാൻസർ ബാധിതയായ വീട്ടമ്മ ചികിൽസയിലുള്ള  കുടുംബം .ശേഖരിച്ചു വച്ച  കുടിവെള്ളത്തിൽ ചാണകം കലക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മന്ത്രിക്ക് പരാതി നൽകി  .
പമ്പാവാലി  ആറാട്ടുകയം മുട്ടുമണ്ണിൽ എം.എസ്.ഷാജിയാണ് പട്ടികജാതി വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്  പരാതി നൽകിയത്.ഒരുമാസം മുമ്പാണ്  സംഭവം. രാത്രിയിൽ വീടിന് നേരെ കല്ലെറിഞ്ഞ് ഭയപ്പെടുത്തിയതിന്
ശേഷമാണ്  വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന കുടിവെള്ളത്തിൽ ഷാജിയുടെ തന്നെ കാലിതൊഴിത്തിലെ  പശുവിന്റെ ചാണകം കലക്കിയതായി കണ്ടെത്തിയത് . രാത്രിയിൽ വീടിന് സമീപത്തുള്ള കാലി തൊഴിത്തിൽ ശബ്ദം കേട്ട്  കതക് തുറന്നു നോക്കിയപ്പോഴാണ്  വീടിന്  നേരെ കല്ലെറിഞ്ഞത്ange
                         ബഹളം വച്ച് അയൽവാസികളെക്കുട്ടി പരിശോധിച്ചപ്പോഴാണ്
കുടിവെള്ളത്തിൽ ചാണകം കലക്കിയതായി കണ്ടത് . ഇത് സംബന്ധിച്ച് എരുമേലി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് പരാതി നൽകിയത്.
കൂലിപണിക്കാരനായ ഷാജിയുടെ ഭാര്യക്ക് അടുത്തിടെയാണ്  കാൻസർ രോഗം സ്ഥിരീകരിച്ചത് .രോഗം കൂടുതലായതിനാൽ  ആശുപത്രി അധികൃതർ ഭാര്യെയെ വീട്ടിലേക്ക്  പറഞ്ഞു വിട്ടതിന്റെ പിറ്റേ ദിവസമാണ് ഈ ക്രൂരത നടത്തിയത്.
രണ്ട് കുട്ടികളും , വൃദ്ധയായ അമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി
ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി വഴിയുള്ള ജലവിതരണമാണ് കുടിവെള്ള മാർഗം.  ആദ്യം ടാങ്ക് സ്ഥാപിച്ചത് ഈ ഷാജിയുടെ സ്ഥലത്തായിരുന്നു.ടാങ്ക് അല്പം മാറ്റി സ്ഥാപിക്കണമെന്ന് . ഷാജി പറഞ്ഞതിലുള്ള  പ്രതികാരമാകാം സംഭവത്തിന് കാരണമെന്ന് പോലീസ് നേരെത്തെ  കണ്ടെത്തിയിരുന്നു .ചാണകം കലക്കിയ സംഭവത്തിനെതിരെ  വ്യാപകമായി പ്രതിഷേധമുയർന്നിട്ടും കർശന നടപടി സ്വീകരിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും ഷാജി പറഞ്ഞു .  ഇത്  സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട് .