Monday, April 29, 2024
keralaNews

മത്സ്യബന്ധനത്തിന് പോയ തോണി മറഞ്ഞ് ഒരാള്‍ മരിച്ചു.

കണ്ണൂര്‍ :മത്സ്യബന്ധനത്തിന് പോയ തോണി മറഞ്ഞ് ഒരാള്‍ മരിച്ചു. അത്താഴക്കുന്ന് കല്ല് കെട്ട് ചിറ സ്വദേശി റമീസാണ് മരിച്ചത്.രണ്ടുപേരെ കാണാതായി. സഹദ്, അഷീര്‍ ടി കെ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് മൂവരും പുല്ലുപ്പികടവ് പുഴയില്‍ മത്സ്യബന്ധനത്തിന് പോയത്.