Thursday, May 16, 2024
keralaNews

ചികിത്സാ സഹായം തേടുന്നു.

കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടിൽ പാറത്തോട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു. കുട്ടിക്കാനം  മരിയൻ കോളജിലെ പിജി വിദ്യാർത്ഥിനിയായ ഷാനിമോൾ സാബു ആണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞുവെങ്കിലും തുടർ ചികിത്സയ്ക്ക്  ഇനിയും പണം ആവശ്യമാണ്. തികച്ചും നിർദ്ധന കുടുംബാംഗമായ ഷാനിമോളുടെ തുടർ ചികിത്സയ്ക്ക് ഫണ്ട് സമാഹരിക്കുന്നതിനുവേണ്ടി പാറത്തോട് പബ്ളിക്ക് ലൈബ്രറിയിൽ ജനകീയ കമ്മറ്റി കൂടി പാറത്തോട്  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണിക്കുട്ടി എബ്രാഹം മഠത്തിനകം രക്ഷാധികാരിയായി പബ്ളിക്ക്  ലൈബ്രറി പ്രസിഡൻറ് റ്റി എ  സെയിനില്ല കൺവീനർ, ഷാഹുൽ ഹമീദ് പി എ ട്രഷർ എന്നിവരുടെ പേരിൽ I O B പാറത്തോട്  ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C No – 227101000009790  IFS Code : IOBA0002271 .എല്ലാ സുമനസ്സുകളുടേയും സഹായം അഭ്യർത്ഥിക്കുന്നു.