Tuesday, April 16, 2024
keralaNews

പാമ്പാടിയിൽ ജ്വല്ലറിയിൽ മോഷണം; രണ്ട് മാലയുമായി കള്ളൻ കടന്നു

പാമ്പാടി : പാമ്പാടി ജ്വല്ലറിയിൽ മോഷണം.രണ്ട് മാലയുമായി കള്ളൻ കടന്നു. പാമ്പാടി  ആശുപത്രിക്ക് സമീപത്തുള്ള  കയ്യാലപ്പറമ്പിൽ ജ്വല്ലറിയിലാണ്  മേഷണം നടന്നത്.നാലരപ്പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലയുമായി പ്രതി  സ്കൂട്ടറിൽ രക്ഷപ്പെട്ടത്. വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മോഷണം,.കട ഉടമ ജയകുമാർ മാല കാട്ടിക്കൊടുത്ത ശേഷം കടയുടെ ഉള്ളിലേക്ക്  പോയ സമയത്ത് മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കടന്ന് കളയുകയായിരുന്നു. സംഭവത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി D Y S P ബാബുക്കുട്ടൻ്റെ നേതൃത്തത്തിൽ പാമ്പാടി S I ലെബി മോനും കടയിൽ എത്തി പരിശോധന നടത്തി. C C ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.