Sunday, May 5, 2024
keralaNews

മത്സരം വിജയിച്ചു; പക്ഷേ വിധി തോല്പിച്ചു.

തലക്കാട് ഗ്രാമപഞ്ചായത്തില്‍ ഇന്നലെ അന്തരിച്ച ഇടതു മുന്നണി സ്ഥാനാര്‍ഥി സഹീറ ബാനുവിന് 239 വോട്ട് ഭൂരിപക്ഷത്തില്‍ മിന്നും വിജയം. തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇലഞ്ഞിക്കല്‍ സഹീറ ബാനു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു ഇവര്‍ മരണത്തിനു കീഴടങ്ങിയത്.10 നു പാറശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.തലക്കാട് സി പി എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. 2000ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്നു. തൈവളപ്പില്‍ സയ്താലിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്. കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ നിന്നും എട്ടു വോട്ടിനാണ് പരാജയപ്പെട്ടത്.