Thursday, April 25, 2024
indiakerala

രാജ്യസഭ :തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി :രാജ്യസഭയില്‍ ഒഴിവുവരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 10നാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.

യുപിയില്‍നിന്നാണ് ഏറ്റുവമധികം സീറ്റുകള്‍ ഒഴിവുവരുന്നത്11 എണ്ണം. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ആറു സീറ്റു വീതവും ഒഴിവുവരുന്നുണ്ട്.
കഴിഞ്ഞ മാസം, രാജ്യസഭയില്‍ 100 സീറ്റുകള്‍ ബിജെപി തികച്ചിരുന്നു. നിലവില്‍ 101 എംപിമാരാണ് ബിജെപിക്കുള്ളത്. 1990നു ശേഷം രാജ്യസഭയില്‍ നൂറിലധികം സീറ്റുകളുള്ള ആദ്യ പാര്‍ട്ടിയായി ബിജെപി മാറി. ആകെ 245 അംഗങ്ങളാണ് ഉപരിസഭയിലുള്ളത്.