Sunday, April 28, 2024
keralaNews

അനിഖയെ മാറോട് ചേർത്ത് രാഹുൽഗാന്ധി ; ആവേശത്തോടെ ചുടുചുംബനം നൽകി അനിഖയും

എരുമേലി: ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ  കണ്ണിമല സ്വദേശി അനിഖ എന്ന പിഞ്ചുബാലികക്കും ആവേശമായി. രാഹുൽഗാന്ധിയുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ നിരവധി തവണ അനിഖയെ ഉയർത്തി പിടിച്ചെങ്കിലും പ്രസംഗം രാഹുൽ ഗാന്ധി തുടരുകയായിരുന്നു എന്നാൽ പ്രസംഗത്തിനുശേഷം തന്നെ അതുവരെ നോക്കിനിന്ന  അനിഖയെ വാരിയെടുത്ത് മാറോടു ചേർത്തു പിടിച്ചപ്പോൾ സന്തോഷം അതിരുകടന്ന അനാമിക ആ യുവ നേതാവിൻറെ കവിളിൽ ചുടു ചുംബനം നൽകിയത് അവിടെ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിമിർപ്പിൽ ആഴ്ത്തി.അനിഖയുടെ സന്തോഷം പങ്കിട്ട രാഹുൽ ഗാന്ധി അവൾക്ക് ഒരു മിഠായി നൽകിയതും കോൺഗ്രസ് പ്രവർത്തകരെ ആനന്ദത്തിൽ ആഴ്ത്തി.