Saturday, May 4, 2024
keralaNewsUncategorized

ഒരു സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും 1.299 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വര്‍ണാഭരണങ്ങളും, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നസീദില്‍ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പതിവ് പരിശോധനകൾക്ക് പുറമേ ശക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത് . വിശദ വിവരങ്ങൾ പുറത്ത് വരുന്നതേയൊള്ളൂ.