Saturday, May 18, 2024
keralaNews

അഡ്വ. ഷോണ്‍ ജോര്‍ജിന് അട്ടിമറി വിജയം.

കോട്ടയം ജില്ലാപഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ പി.സി ജോര്‍ജിന്റെ മകനും ജനപക്ഷം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ഷോണ്‍ ജോര്‍ജിന് അട്ടിമറി വിജയം. ഡിവിഷനില്‍ മത്സരരംഗത്തുണ്ടായിരുന്ന മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെയും കടത്തിവെട്ടിയാണ് ഷോണ്‍ വിജയക്കൊടി പാറിച്ചത്. 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷോണിന്റെ വിജയം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.ജെ ജോസ് വലിയവീട്ടില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷോണ്‍ ഉള്‍പ്പെടെ നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.