Saturday, May 4, 2024
keralaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എട്ടുപേര്‍

കൊച്ചി :തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എട്ടുപേര്‍. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ എട്ടു സ്ഥാനാര്‍ഥികളാണ് അന്തിമ പട്ടികയിലുള്ളത്. 18 നാമനിര്‍ദേശ പത്രികകളില്‍ പത്തെണ്ണം തള്ളി.

തൃക്കാക്കരയില്‍ വിവിധ പാര്‍ട്ടികളുടെ പ്രചാരണം ശക്തമായി തുടരുകയാണ്. ഭവന സന്ദര്‍ശനവും വ്യാപാര സ്ഥാനങ്ങളിലെത്തിയുള്ള വോട്ടു ചോദ്യവുമായി എല്‍ഡിഎഫ്, യുഡിഎഫ് പ്രചാരണം നയിക്കുന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ബിജെപി ക്യാംപിലും ആവേശമേറ്റി. മണ്ഡലത്തില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം കെ.വി.തോമസും പങ്കെടുത്തു.