Friday, May 3, 2024
keralaNews

പ്രായത്തിന്റെ അവശതകള്‍ മറന്ന് ഇവര്‍ വോട്ട് ചെയ്തു.

പ്രായത്തിന്റെ അവശതകളില്‍ അല്പം വിഷമം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം മറന്ന് മക്കളോടും – മറ്റ് ബന്ധുക്കളോടുമൊപ്പം ഇവര്‍ വോട്ട് ചെയ്തു. അതും നിറഞ്ഞ പുഞ്ചിരിയോടെ,നല്ല മനസോടെ.എരുമേലി ഗ്രാമ പഞ്ചായത്തിലെ മുട്ടപ്പള്ളി,എയ്ഞ്ചല്‍ വാലി ആറാട്ടുകയും പോളിംഗ് ബൂത്തുകളിലാണ് എഴുപത് കഴിഞ്ഞവര്‍ മുതല്‍ 105 വരെ എത്തിയവര്‍ തങ്ങളുടെ അവകാശം
രേഖപ്പെടുത്താന്‍ എത്തിയത്.എയ്ഞ്ചല്‍ വാലി ആറാട്ടുകയം അഴുതമുനി ഭാഗത്തെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പുത്തന്‍ പുരയ്ക്കല്‍ അന്നമ്മ -105 ആണ് ഇന്ന് വോട്ട് ചെയ്തതില്‍ ഏറ്റവും പ്രായമേറിയ വോട്ടര്‍.മകനായ ആഗസ്റ്റിയും,മരുമകളായ ത്രേസ്യാമ്മയും ചേര്‍ന്നാണ് അന്നമ്മയെ താങ്ങിപ്പിടിച്ച് ബൂത്തിലെത്തിച്ചത്.കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്ന തിനവിളയില്‍ മൈക്കിള്‍ (72 ) ഭാര്യ മല്ലിക,മകള്‍ അനു എന്നിവര്‍ക്കൊപ്പം വോട്ട് ചെയ്യാന്‍ ഇതേ ബൂത്തിലെത്തിയത്.ചില സ്ഥാനാര്‍ത്ഥികളുടെ പേരുകളും,ചില ചിഹ്നങ്ങളും ഇവര്‍ക്ക് നന്നായി അറിയാം.പക്ഷെ വോട്ട് ചെയ്തത് അത് പറയില്ല.നാടിന് നല്ലത് ചെയ്യാന്‍ കഴിവുള്ള – സത്യസന്ധരായവര്‍ക്കാണ് വോട്ട് ചെയ്തത്.വോട്ട് വീട്ടില്‍ വച്ച് ചെയ്യാന്‍ വന്നിരുന്നു.പക്ഷേ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുന്നതാണ് ശരി.അതാണ് മനസിന് സന്തോഷം നല്‍കുന്നതെന്നും അന്നമ്മ പറഞ്ഞു.എന്നാല്‍ പത്ത് വര്‍ഷമായി കിടപ്പിലായിരുന്ന മൈക്കിളിന് പോസ്റ്റല്‍ വോട്ട് ലഭിക്കാത്തതില്‍ പരാതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.