Monday, April 29, 2024
keralaNewspolitics

മണ്ഡലങ്ങളിലൂടെ രാഹുല്‍ ഗാന്ധി ഇന്ന് റോഡ് ഷോ നടത്തും

കോണ്‍ഗ്രസ് യുവനേതാക്കളുടെ മണ്ഡലങ്ങളിലൂടെ രാഹുല്‍ ഗാന്ധി ഇന്ന് 70 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. പാലക്കാട് നഗരത്തില്‍ 11.40നു തുടങ്ങുന്ന പര്യടനം കൂറ്റനാട് വരെയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ (പാലക്കാട്), സംസ്ഥാന സെക്രട്ടറി ഡോ. പി.സരിന്‍ (ഒറ്റപ്പാലം), ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു (ഷൊര്‍ണൂര്‍), സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി (പട്ടാമ്പി) എന്നീ സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളിലൂടെയാകും യാത്ര. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി യു.സി. രാമന്‍ മത്സരിക്കുന്ന കോങ്ങാട് മണ്ഡലത്തിലൂടെയും കടന്നുപോകും. വി.ടി. ബല്‍റാം മത്സരിക്കുന്ന തൃത്താല മണ്ഡലത്തിലെ കൂറ്റനാട് ടൗണില്‍ 3 മണിക്കു സമാപിക്കും.4.15ന് പൊന്നാനി എ.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.എം. രോഹിത് (പൊന്നാനി), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍) എന്നിവരുടെ പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷം 5.30നു പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ റോഡ് ഷോയിലും രാഹുല്‍ പങ്കെടുക്കും.