Friday, May 3, 2024
keralaNewspolitics

നടി ഷക്കീല രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്കു ചുവടുവച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഷക്കീല ചെന്നൈയിലാണു താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.