Thursday, May 2, 2024
Local NewsNews

മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

എരുമേലി: മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.
കോഴഞ്ചേരി കോയിപ്രം സ്വദേശിയെ കോയിപ്രം സ്വദേശി കുമ്പുക്കല്‍ വീട്ടില്‍ സുരേന്ദ്രനാഥ് ( 58 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.                                     

ഇന്നലെ രാവിലെ 11 മണിയോടെ എരുമേലി കൊരട്ടി പമ്പ് ഹൗസിന് സമീപം ചാകയത്തിലാണ് മൃതദേഹം കണ്ടെത്തിയത് .

മീന്‍ പിടിക്കാനെത്തിയവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.

എരുമേലി പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍.

മരിച്ച ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി കോഴഞ്ചേരി പോലീസ് സ്റ്റേഷനില്‍                                                                               പരാതിയും ഉണ്ട് .