Monday, April 29, 2024
keralaNews

‘ബുറെവി’ ചുഴലിക്കാറ്റ് ;കോട്ടയം ജില്ലയിലെ 48 ഇടങ്ങളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ 48 ഇടങ്ങളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടിരുന്നു. ‘ബുറെവി’ ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് തൊട്ടടുത്തു സ്ഥിതി ചെയ്യുന്നുവെന്നു കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.