Tuesday, May 14, 2024
keralaNewspolitics

ശബരിമലയില്‍ ലേലത്തുകയില്‍ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ലേലത്തുകയില്‍ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. സാഹചര്യം മുതലെടുക്കാനുള്ള കച്ചവടക്കാരുടെ താല്‍പര്യത്തിന് കൂട്ടുനില്‍ക്കാനാകില്ല. കൂടുതല്‍ തീര്‍ഥാടകരെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പമ്പാസ്‌നാനത്തിനും വിരിവെയ്ക്കുന്നതിനും നീലിമല വഴിയുള്ള യാത്രയ്ക്കും ഇളവ് വേണമെന്നും പ്രസിഡന്റ് കെ.അനന്തഗോപന്‍ സന്നിധാനത്ത് പറഞ്ഞു.