Sunday, May 5, 2024
Local NewsNews

എരുമേലിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി

എരുമേലി:എരുമേലി ഒഴക്കനാട് നിരവത്തുകാവ് , ശ്രീലക്ഷ്മി കുടുംബശ്രീ സ്വാതന്ത്ര്യ ദിനാഘോഷം അനിയന്‍ എരുമേലി പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. പ്രസി.. അനിത മാത്യു, സെക്രട്ടറി, വിനീതാ സുനില്‍ , എന്നിവര്‍ സംസാരിച്ചു. അനില്‍ ഗ, രാജന്‍ നാലു മാവുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐ എൻ റ്റി യു സി പൂഞ്ഞാർ റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. റീജണല്‍ പ്രസിഡണ്ട് നാസര്‍ പനച്ചി അ ദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈ: പ്രസി. സലിം കണ്ണങ്കര ദേശീയ പതാക ഉയര്‍ത്തി. അബ്ദുല്‍ ലത്തീഫ് പള്ളി വീട്, ഹക്കീം മാത്താനി, അജി കാവുങ്കല്‍ , ങ െനാസര്‍, രാജേഷ് കൊടിത്തോട്ടം അനീഷ് പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എരുമേലി ,ചരള മുനവ്വിറുല്‍ ഇസ്ലാം ജുീ അമ സ്ജിദ് അങ്കണത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി , സെക്രട്ടറി നാസര്‍ പനച്ചി അദ്ധ്യക്ഷതവഹിച്ചു .രൗ അബ്ദുല്‍ ഖരീം ദേശീയ പതാക ഉയര്‍ത്തി. ഇമാം മുഹമ്മദ്ഇല്യാസ് അല്‍ കൗസരി മുഖ്യ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അഹമ്മദ് കബീര്‍ മൗലവി, സൈനുലാബ്ദീന്‍ മാളികവീട്, അബ്ദുല്‍ റഹീം കീഴക്കേകര, അന്‍സാരി മാളികവീട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എരുമേലി ഠീംി വാര്‍ഡിലെ ചരള, മണിപ്പുഴ അംഗനവാടികളില്‍ സ്വാതന്ത്ര്യ നിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാകകള്‍ വാര്‍സംഗ നാസര്‍ പനച്ചി ഉയര്‍ത്തി കുമാരി ടീച്ചര്‍ ശോഭ ടീച്ചര്‍, ടുട്ടു കറുത്തേടത്ത്, ങട നാസര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു


സ്വാതന്ത്ര്യ ദിന ആഘോഷത്തിന് പട്ടികവര്‍ഗം ഊരുകൂട്ടത്തിന്റ് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്‌റീ രാജന്‍ അറക്കുളം ദേശീയ പതാക ഉയര്‍ത്തി .

ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണം എരുമേലി സെന്റ് തോമസ് സ്‌കൂളില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍  സെന്‍ പി. ജെ. പതാക ഉയര്‍ത്തി സന്ദേശം നല്‍കി. എസ്. പി.സി. ഓഫീസര്‍മാരായ തോമസ് വര്‍ഗീസ്, ലിറ്റി മാത്യു, ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ജയലളിത, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍  ജസ്റ്റി എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം കാഞ്ഞിരപ്പളളി: ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷം മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ വിപുലമായി ആഘോഷിച്ചു. രാവിലെ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ജോയിന്റ് ഡയറക്ടറും ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ ദേശീയപതാക ഉയര്‍ത്തി. കാഞ്ഞിരപ്പളളി പ്രിന്‍സിപ്പല്‍ എസ് ഐ രാജേഷ് ടി ജി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. മേരീക്വീന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി .

എരുമേലി മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എരുമേലി മീഡിയ സെന്റര്‍ പ്രസിഡന്റ് എസ് . രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ലിസി സജി , ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക്മീഡിയ സെന്റര്‍ ഭാരവാഹികളായ നിതിന്‍ ബാബു, അന്‍സര്‍ റഹീം, സജി , ബിജു, എം. വിധു , ജിബിന്‍ , ജിനു എന്നിവര്‍ നേതൃത്വം നല്‍കി.