Tuesday, May 7, 2024
NewsUncategorized

പടര്‍പ്പിലെ ചിലന്തികള്‍ പുസ്തകം പ്രകാശനം ചെയ്തു

എരുമേലി:എരുമേലി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും , എരുത്വാപ്പുഴ സ്വദേശിനിയുമായ യുവ കവയത്രി പി കെ ശാന്തകുമാരി(ശാലു)യുടെ ‘പടര്‍പ്പിലെ ചിലന്തികള്‍’ എന്ന കവിത സമാഹാരം പ്രകാശന സമ്മേളനം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഫാ. ഡോക്ടര്‍ മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പുസ്തക പ്രകാശനം പ്രമുഖ കവി രാജന്‍ കൈലാസ് നിര്‍വ്വഹിച്ചു. എരുമേലി വ്യാപാരഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ ഇടകടത്തി ടി കെ എം എം എസ് സ്‌കൂള്‍ മാനേജര്‍ കെ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

പുസ്തക പരിചയം സ്വാഗത സംഘത്തിന്റെ ചെയര്‍മാനും കനൂല്‍ തുമരംപാറ നിര്‍വഹിച്ചു.പുസ്തകത്തിന്റെ ആദ്യപ്രതി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി ഏറ്റുവാങ്ങി.

ചടങ്ങിനോട് അനുബന്ധിച്ച് കവിയരങ്ങും നടന്നു.ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാര്‍ഡംഗം ഗം ജെസ്‌ന നജീബ്, കെ സി ജോര്‍ജ് കുട്ടി, പി കെ അബ്ദുല്‍ കരീം, എം.എ നിഷാദ്, കവയത്രി പി .കെ ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.