Sunday, April 28, 2024
keralaNews

മങ്കിപോക്‌സ് :16 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രതാ

സംസ്ഥാനത്ത് മങ്കിപോക്‌സില്‍ അഞ്ചു ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗിയുടെ സഹയാത്രികരുള്ള ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രത. ഷാര്‍ജ – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്.16 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ്. രോഗബാധിതനൊപ്പം വിമാനത്തിലുണ്ടായിരുന്ന് 35 പേരാണ്. രാജ്യാന്തര യാത്രികര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം നല്‍കി.
മങ്കിപോക്‌സ് ബാധിതന്‍ സഞ്ചരിച്ച ഓട്ടോയുടേയും ടാക്‌സിയുടേയും ഡ്രൈവര്‍മാരെ കണ്ടെത്തിയില്ല. കൊല്ലം ജില്ലയില്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.