Tuesday, May 7, 2024
indiaNews

മംഗളൂരുവിലെ മത്സ്യ സംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു.

മംഗളൂരു :മംഗളൂരുവിലെ മത്സ്യ സംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്‌പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ഫാക്ടറിയില്‍ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു.
ഏഴ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ എത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റു നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുകയുമായിരുന്നു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് കമ്മിഷണര്‍ എന്‍.ശശി കുമാര്‍ അറിയിച്ചു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.