Friday, May 3, 2024
keralaNewsObituary

പാടത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട : കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
കൊലപാതകത്തിന് പിന്നില്‍ മോന്‍സി എന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.