Thursday, May 2, 2024
indiaNews

ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.

ന്യൂഡല്‍ഹി :ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആശിഷ് മിശ്രയോട് കോടതി നിര്‍ദേശിച്ചു.2020 ഒക്ടോബര്‍ മൂന്നിനായിരുന്നു 4 കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും 3 ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവമുണ്ടായത്. ടികുനിയ പൊലീസാണ് കേസെടുത്തത്. കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ 3 വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്.

ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേകാന്വേഷണ സംഘമാണ് (എസ്‌ഐടി) കേസില്‍ കുറ്റപത്രം നല്‍കിയത്. കൊലപാതകം ആസൂത്രിമാണെന്ന് 5000 പേജുള്ള കുറ്റപത്രത്തില്‍ പറഞ്ഞു. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദര്‍ ശുക്ലയെ തെളിവുകള്‍ നശിപ്പിച്ചതിനും പ്രതിയാക്കി. ഇദ്ദേഹമടക്കം 14 പേരാണു പ്രതികള്‍. ആലോചിച്ചുറപ്പിച്ച നരഹത്യയാണ് 2021 ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ നടന്നതെന്ന് ഇന്‍സ്‌പെക്ടര്‍ വിദ്യാറാം ദിവാകര്‍ തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.