Friday, April 26, 2024
indiaNews

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ 90% വര്‍ധന.

ന്യൂഡല്‍ഹി :ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍നിന്ന് 90 ശതമാനത്തോളം അധികം കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 2183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നേരത്തേ മരിച്ച, പിന്നീട് കോവിഡ് മൂലമാണെന്ന് തെളിയിക്കപ്പെട്ട കേരളത്തില്‍നിന്നുള്ള 62 പേരുടെ പേരും ഉള്‍പ്പെടുന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തില്‍നിന്ന് 0.83 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 11,542 പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ ഇന്നല 517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കുന്നത്.