Friday, May 3, 2024
keralaNews

മംഗലംഡാമില്‍ വീടുകളുടെ സമീപം ചോരപ്പാടുകള്‍; ആശങ്കയില്‍ നാട്ടുകാര്‍

പാലക്കാട് : മംഗലംഡാമില്‍ ദുരൂഹ സാഹചര്യത്തില്‍ വീടുകളുടെ സമീപത്തായി ചോരപ്പാടുകള്‍ കണ്ടെത്തി . സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശങ്കയിലാണ് . മംഗലംഡാം കല്ലാനക്കരയില്‍ കോണ്‍ക്രീറ്റ് റോഡിലും പ്രകാശെന്റയും പരേതനായ ചന്ദ്രന്റെയും വീടുകളുടെ സമീപത്തുമാണ് രക്തപ്പാടുകള്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത് .വീട്ടുകാര്‍ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്തും റോഡിലുമായി ചോരപ്പാടുകള്‍ കാണുന്നത്. കോണ്‍ക്രീറ്റ് റോഡില്‍ രക്തം ഒലിച്ച നിലയില്‍ കാണപ്പെട്ടു. പ്രകാശന്റെ വീട്ടുമുറ്റത്തുള്ള ചോരപ്പാട് പുറകിലെ കുളിമുറി വരെയുണ്ട്. പുലര്‍ച്ച രണ്ടരയോടെ നായ്ക്കള്‍ കുരച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മറ്റു ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും ഇവര്‍ പറഞ്ഞു.