Monday, May 6, 2024
EntertainmentkeralaNews

വിനായകന്റെ പരാമര്‍ശം തെറ്റെന്ന് നടി നവ്യാ നായര്‍.

നടന്‍ വിനായകന്റെ വിവാദ പരാമര്‍ശം തെറ്റെന്ന് നടി നവ്യാ നായര്‍. ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യാ മാധ്യമങ്ങളോട് പറഞ്ഞു.ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ മീ ടു പരാമര്‍ശം നടത്തിയത് ഇത് ഏറെ വിവദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമര്‍ശത്തില്‍ നിശബ്ദത പാലിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ.വിനായകന്‍ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായര്‍ പറയുന്നു. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.