Thursday, April 25, 2024
keralaNewspolitics

കിടപ്പുരോഗികൾക്ക് വാക്സിൻ വീടുകളിൽ നൽകണം : അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം : പാലിയേറ്റീവ് പരിചരണത്തിൽ കഴിയുന്നവരും വീൽചെയറിന്റെ സഹായത്താൽ മാത്രം സഞ്ചരിക്കാൻ കഴിയുന്നവരുമായ വ്യക്തികൾക്കും കൂടാതെ 80 വയസ്സ് കഴിഞ്ഞ മുഴുവൻ വ്യക്തികൾക്കും സൗജന്യ കോവിഡ് വാക്സിൻ ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ആരോഗ്യ വകുപ്പിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.