Sunday, May 5, 2024
keralaNews

ഭാര്യവീടിന് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍

ഭാര്യവീടിന് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ ആശുപത്രിയില്‍. വടകര സ്വദേശി അനില്‍കുമാറാണ് സാരമായി പൊള്ളലേറ്റ് ആശുപത്രിയിലായത്. ഭാര്യയുടെ സഹോദരന്റെ വീട്ടിലെത്തിയ അനില്‍കുമാര്‍ വീടിന് തീ കൊളുത്തിയ ശേഷം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും സ്‌കൂട്ടറിനും തീയിട്ടു. ടയറുകളില്‍ തീ പിടിച്ചത് കണ്ട നാട്ടുകാര്‍ വേഗത്തില്‍ വീട്ടുടമസ്ഥനായ ഷാജിയെ വിവരമറിയിക്കുകയായിരുന്നു.

വീടിന്റെ വാതിലിനും ജനലിനും മരഉരുപ്പടികള്‍ക്കും നാശമുണ്ടായി. ഓടിക്കൂടിയ നാട്ടുകാരാണു തീ അണച്ചത്. അനില്‍കുമാറും ഭാര്യയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്നു വരികയാണ്. അതുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാന്‍ അനില്‍ കുമാറിനു നോട്ടിസ് കിട്ടിയതിനു പിന്നാലെയാണ് അക്രമമെന്നു പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.