Monday, May 6, 2024
keralaLocal NewsNews

പൂര്‍വ്വ സൈനീക് സംരക്ഷണ്‍ ദിന്‍ ആചരിച്ചു.

എരുമേലി:നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ സ്ഥാപക ദിനമായ ആഗസ്റ്റ് 5 ന് എരുമേലി റോട്ടറി ക്ലബ്ബില്‍ യൂണിറ്റ് പ്രസിഡന്റ് ബെന്നി കാരയ്ക്കാട്ട് പതാക ഉയര്‍ത്തിക്കൊണ്ട് യോഗം ചേരുകയുണ്ടായി. രാജ്യത്തെ വിമുക്തഭടന്മാരുടെ പ്രധാന ആവശ്യങ്ങളായ വണ്‍ റാങ്ക് വണ്‍

പെന്‍ഷന്റെ പൂര്‍ണ്ണമായ നടപ്പാക്കല്‍ ,മിലിട്ടറി സര്‍വ്വീസ് പേ ഏകീകരണം ,തടഞ്ഞുവച്ചഡി.എ, ഡി.ആര്‍ ,നല്കുക.ആരോഗ്യ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക ,ക്ഷേമ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, കാന്റീന്‍ സര്‍വ്വീസ് പഴയ മാതൃകയിലാക്കുക. ക്ഷേമസമിതികളില്‍ അംഗീകൃത സംഘടനയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ അവകാശങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാനമൊട്ടാകെ വിമുക്തഭടന്മാര്‍ ‘പൂര്‍വ്വ സൈനീക് സംരക്ഷണ്‍ ദിന്‍ ‘ ആയി ആചരിക്കുന്നതായി യോഗം അറിയിക്കുകയുണ്ടായി.സെക്രട്ടറി രമേഷ് കുമാര്‍, രക്ഷാധികാരി പീരുക്കുട്ടി വെട്ടിയാന്നിക്കല്‍ വൈ: പ്രസി: മധുസൂദന്‍ , ട്രഷറര്‍ ഷാഹുല്‍ ഹമീദ് ,സി. എസ് മാത്യു ,തോമസ് മത്തായി തോമസ് വി.ഒ മേരിക്കുട്ടി ചാക്കോ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.