Sunday, May 5, 2024
keralaNewspolitics

ബ്ലോഗര്‍ ലക്ഷ്മി വി നായര്‍ക്ക് ബി ജെ പി യുടെ ആദരം.

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗറായി ഇടം നേടിയ പൂഞ്ഞാര്‍ കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റെ മകള്‍ ലക്ഷ്മി വി നായര്‍ ക്ക് ബി ജെ പി യുടെ ആദരം .112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളില്‍, ഏഷ്യ പസഫിക് റീജിയണില്‍ നിന്നും പ്രവേശനം ലഭിച്ചത് ലക്ഷ്മിക്ക് മാത്രമാണ്. പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി വി നായരെ ബി ജെ പി ജില്ല അധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു പൊന്നാടയും മെമെന്റൊയും നല്‍കി ആദരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഇഞ്ചയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സമിതി യംഗം പൂഞ്ഞാര്‍ മാത്യു, ആര്‍ സുനില്‍കുമാര്‍, സോമരാജന്‍ ആറ്റുവേലില്‍, പി കെ രാജപ്പന്‍,എം വി പ്രദീപ് കുമാര്‍, സലി പി വി, റെജിമോന്‍ കൊച്ചുറുമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.