Monday, May 6, 2024
EntertainmentindiaNews

ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍

മുംബൈ: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ക്-ടു-ബാക്ക് പ്രൊജക്ടുകളുടെ ചിത്രീകരണവും മറ്റ് തിരക്കുകളും കാരണമാകാം അസ്വസ്ഥത എന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കി. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗമനം ഉണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രൊജക്ട് കെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയും ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം പ്രൊജക്റ്റ് കെ , ഹൃത്വിക് റോഷനുമൊത്തുള്ള ഫൈറ്റര്‍, ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമിനുമൊപ്പം പത്താന്‍ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.