Monday, May 13, 2024
keralaNewspolitics

തൃക്കാക്കരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം :ഉമയുടെ ലീഡ് 20,000 കടന്നു

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുന്നു. ആറാം റൗണ്ടില്‍ 20,481 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു.ഉമയുടെ ലീഡ് 20,000 കടന്നു. 20,526 വോട്ടിന്റെ ഭൂരിപക്ഷം.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ക്യാപ്റ്റന്‍ നിലംപരിശായി. മുഖ്യമന്ത്രി രാജി വയ്ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും ഉയര്‍ന്നേനെയെന്നും സുധാകരന്‍