Monday, April 29, 2024
GulfNewsObituary

ബോട്ട് മറിഞ്ഞ് മലയാളി കുടുംബത്തിലെ കുട്ടികള്‍ മരിച്ചു

ഒമാന്‍ : ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്.

മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെറിയപെരുന്നാള്‍ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം.