Saturday, May 4, 2024
keralaNews

പത്തനാപുരത്ത് കാട്ടുപന്നി ആക്രമണം; ബൈക്ക് യാത്രികനും വിദ്യാര്‍ഥിനിക്കും പരിക്ക്.

പത്തനാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ യുവാവിനും വിദ്യാര്‍ഥിനിക്കും പരിക്കേറ്റു. കര്‍ഷക അവാര്‍ഡ് ജേതാവു കൂടിയായ മാലൂര്‍ സുജേഷ് ഭവനില്‍ സുജേഷ്(28), മാലൂര്‍ ബിലെ ഭവനില്‍ ബിലൈ(19) എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കുണ്ടയത്തെ കൃഷിയിടത്തിലേക്കു ബൈക്കില്‍ പോകുമ്പോള്‍ മാലൂര്‍ ഷാപ്പുമുക്കിനു സമീപത്തു വച്ച് പന്നി സുജേഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ബിലൈയെ പന്നി കുത്തി പരുക്കേല്‍പ്പക്കുകയായിരുന്നു. ബിലൈയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.