Monday, April 29, 2024
keralaNews

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കൊലപാതകം നടന്ന വാര്‍ഡില്‍ വീണ്ടും സുരക്ഷാവീഴ്ച. രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് രക്ഷപെട്ടത്. ഇന്ന് ചാടിപ്പോയതും അതേ വാര്‍ഡിലെ വനിതാ അന്തേവാസിയാണ്. ഭിത്തി തുരന്നാണ് സ്ത്രീ രക്ഷപ്പെട്ടത്. നേരത്തെ കൊലപാതകം നടന്നത് വാര്‍ഡ് 5 ലെ സെല്‍ നമ്പര്‍ 10 ലായിരുന്നു.