Sunday, May 5, 2024
keralaNews

ബൈക്കില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പന; യുവാക്കള്‍ പിടിയില്‍.

ബൈക്കില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പേരൂര്‍ക്കട മണ്ണാമ്മൂല പാറവിളാകത്ത് വീട്ടില്‍ ഗൌതം (31), വെട്ടുകാട് ലീന്‍ കോട്ടേജില്‍ ജെയ്‌സണ്‍ ജുഡ് (25) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടു കിലോ അമ്ബത് ഗ്രാം കഞ്ചാവും ബൈക്കും പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.