Friday, May 17, 2024
indiakeralaNewsObituarySports

ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചില്ല; രൂക്ഷവിമര്‍നവുമായി ബിജെപി

ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി. ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. എന്നാല്‍ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്.

ഒളിംപിക്‌സിലെ മലയാളി സാന്നിധ്യത്തെ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും ശ്രീജേഷിനെ കേരള സര്‍ക്കാര്‍ ഇതു വരെ ആദരിച്ചില്ലെന്നും എന്നാല്‍ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിച്ചെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശ്രീജേഷിന് വരവേല്‍പ്പും അവാര്‍ഡും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ബിജെപി മുന്‍കൈയ്യെടുത്ത് അതു നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.