Sunday, April 28, 2024
indiaNewspolitics

ബീഹാറില്‍ ബി.ജെ.പിക്ക് വന്‍ നേട്ടം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യനേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറിനെ പിന്തള്ളി ബിജെപിക്കു മുന്നേറുന്നു. ബിജെപി 70 സീറ്റുകളിലും നിതീഷിന്റെ ജെഡിയു 44 സീറ്റുകളിലുമാണു ലീഡ് ചെയ്യുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ ജെഡിയുവിന്റെ എഴുപതു ശതമാനം സ്ഥാനാര്‍ഥികളും ഇക്കുറി പിന്നിലാണ്. കഴിഞ്ഞ തവണ ബിജെപി 53 സീറ്റാണു സ്വന്തമാക്കിയിരുന്നത്. ഒരിക്കല്‍ പോലും ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ബിജെപി ഇക്കുറി ചിരാഗിന്റെ സഹായത്തോടെ ഭരണത്തിലെത്താനുള്ള നീക്കമാണു നടത്തുന്നത്.

2015ല്‍ ലാലുവിനും കോണ്‍ഗ്രസിനും ഒപ്പമാണ് നിതീഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടു വര്‍ഷത്തിനു ശേഷം ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് എന്‍ഡിഎയിലേക്കു വീണ്ടും ചേക്കേറുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിതീഷിനെ എന്‍ഡിഎ വിഴുങ്ങുന്ന കാഴ്ചയ്ക്കാണു ബിഹാര്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ എന്‍ഡിഎ വിട്ട ചിരാഗ് പസ്വാനോടു മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. ചിരാഗിനെ വെറുപ്പിക്കാതെ നിതീഷിനെ ഒതുക്കാന്‍ ബിജെപി പ്ലാന്‍ ബി നടപ്പാക്കുകയായിരുന്നുവെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് തിരിഞ്ഞെടുപ്പ്് ഫലസൂചനകള്‍.