Sunday, May 5, 2024
Local NewsNews

കണമല വന്യജീവി ആക്രണം കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഔദാര്യമല്ല അവകാശമാണ് . എന്‍ ഹരി

കോട്ടയം വന്യജീവി ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഔദാര്യമല്ല അവകാശമാണ്. കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസ് ആന്റണിയുടെ കുടുബത്തിനും ചാക്കോച്ചന്റെ കുടുംബത്തിനും എംഎല്‍എ സെബാസ്റ്റിന്‍ കുളത്തുങ്കലിന്റെ ഇടപെടലില്‍ പിണറായി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കി എന്നുള്ളത് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഗീര്‍വാണം മാത്രമാണെന്നും ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി. ആശ്രിതര്‍ക്കുള്ള ധനസഹായം പിണറായി വിജയന്റെയും എംഎല്‍എയുടെയും ഔദാര്യമല്ല 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പിനേഷന്‍ ടു വിക്ടിസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍ എന്ന ചട്ടങ്ങളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി നഷ്ടപരിഹാര തുക നേരത്തെ വര്‍ധിപ്പിച്ചിട്ടുള്ളതാണ്.കേരള നിയമസഭയുടെ വിഷയ നിര്‍ണ്ണയ സമിതി രണ്ടായിരത്തി പതിനഞ്ചു പതിനാറു സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടിലെ പത്താമത് ശുപാര്‍ശപ്രകാരവും വന്യ ജീവിആക്രമണത്തില്‍ കൊല്ലപ്പെടുന്നന്നവരുടെ കുടുംബത്തിന് നിയമപരമായ അവകാശം അഞ്ചുലക്ഷത്തില്‍നിന്നും പത്തുലക്ഷമായി ഉയര്‍ത്തിയതുമാണ്, ഇത് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എയൊ പിണറായി സര്‍ക്കാരോ തറവാട്ടില്‍ നിന്ന് കൊടുക്കുന്ന തുകയല്ല.വന്യ ജീവി ആക്രമണങ്ങള്‍ തടയാന്‍ കമ്പി വേലി നിര്‍മ്മാണത്തിനും കിടങ്ങുകള്‍ കുഴിക്കാനും സംരക്ഷണ ഭിത്തി നിര്‍മിക്കാനും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന തുക കൃത്യമായി വിനിയോഗിച്ചിരുന്നെങ്കില്‍ ഇന്ന് കണമലയില്‍ മരണപ്പെട്ടവര്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥലം എംഎല്‍എയുടെയും അനാസ്ഥയുടെ ഫലമാണ് കണമലയില്‍ രണ്ടുപേര്‍ മരിക്കാനിടയായത്.’ ഇത് മറച്ചു വെക്കുന്നതിനു വേണ്ടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും മരണപ്പെട്ടവരുടെ കുടുംബത്തിന് നിലവില്‍ നല്‍കിവരുന്ന തുക മാത്രം നല്‍കി അടിയന്തിര സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ നിന്ന് കുളത്തുങ്കല്‍ തടി തപ്പുക മാത്രമാണ് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബത്തോടും കണമലയിലെ ജനങ്ങളോടും കുറച്ചെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിണാറായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക ധന സഹായം മരണപ്പെട്ടവരുടെ കുടുംബത്തിന് ഉറപ്പാക്കുമായിരുന്നു.പമ്പാ വനമേഖലയില്‍ നിന്നും പിടികൂടിയ കാട്ടുപന്നികളെ ജനവാസ മേഖലയില്‍ ഉദ്യോഗസ്ഥര്‍ തുറന്നു വിട്ടതും മുണ്ടക്കയം കോരുത്തോട് ജനവാസമേഖലയില്‍ പുലിയിറങ്ങി മണിക്കൊമ്പേല്‍ റെജിയുടെ വളര്‍ത്തുമൃഗങ്ങളെ പിടികൂടിയതും സര്‍ക്കാരിന്റെയും എംഎല്‍എയുടെയും കഴിവുകേടിന്റയും അനാസ്ഥയുടെയും ഫലമാണ്.ജനങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംരക്ഷണ ഭിത്തികളോ വേലിയോ കിടങ്ങുകളോ നിര്‍മ്മിക്കാന്‍ സെബാസ്റ്റിയന്‍ കുളത്തുങ്കലിന് സാധിച്ചിട്ടില്ല.വന്യ ജീവി ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ജീവനും സ്വത്തും സംരക്ഷിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം. സ്ഥല സന്ദര്‍ശനവും നിര്‍ദ്ദേശവും വാഗ്ദാനങ്ങളുമല്ല വേണ്ടതെന്ന് എംഎല്‍എയെ ഓര്‍മ്മ ഓര്‍മ്മപ്പെടുത്തുകയാണ്.