Sunday, May 12, 2024
BusinessindiakeralaNews

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്.

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച വന്‍ ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കുറഞ്ഞു. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് തിങ്കളാഴ്ച സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. നവംബര്‍ ഒമ്പതിന് ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു നിരക്ക്.അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.