Tuesday, April 30, 2024
indiaNews

ബിഹാറില്‍ സ്ഫോടനത്തില്‍ ഏഴ് മരണം.

ബിഹാറിലെ ഭഗല്‍പൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. 10 പേര്‍ക്ക് പരുക്കേറ്റു. പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ ഇരകളായതെന്ന് അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ സുബ്രത് കുമാര്‍ സെന്‍ അറിയിച്ചു.