Tuesday, May 21, 2024
indiaNews

മുംബൈയില്‍ ശക്തമായ മഴ; മരണം 40

മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയില്‍ കെടുതികളും തുടരുന്നു. താനെയ്ക്കടുത്ത് കല്‍വെയില്‍ പാറ ഇളകി ചേരിയിലെ കുടിലിനു മുകളില്‍ പതിച്ചു മൂന്നു കുട്ടികളും മാതാപിതാക്കളും മരിച്ചു. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു. ചെമ്ബൂരില്‍ ഞായറാഴ്ച മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം 19 ആയി ഉയര്‍ന്നു.

ഇതോടെ, ഞായറാഴ്ച മുതല്‍ തുടങ്ങിയ മഴക്കെടുതികളില്‍ ആകെ മരണം 40 പിന്നിട്ടു. കാന്തിവ്‌ലി ഠാക്കൂര്‍ കോംപ്ലക്‌സിലെ ഭൂഗര്‍ഭ പാര്‍ക്കിങ്ങില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആഡംബര കാറുകളടക്കം 400 വാഹനങ്ങള്‍ മുങ്ങി.