Tuesday, May 21, 2024
indiaNews

നാവികസേന മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം. 1964 മെയ് 15 നാണ് ദിനേശ് ത്രിപാഠിയുടെ ജനനം. രേവ സൈനിക് സ്‌കൂളിലേയും – നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ഗോവയിലെയും യുഎസ്എയിലെയും നേവല്‍ വാര്‍ കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. 1985 ജൂലൈ 1 നാണ് നാവിക സേനയുടെ ഭാഗമായത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹം. നാവികസേനയുടെ നാവികസേന ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡഡായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലീറ്റ് ഓപ്പറേഷന്‍സ് ഓഫീസര്‍, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നെറ്റ്വര്‍ക്ക് സെന്‍ട്രിക് ഓപ്പറേഷന്‍സ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് നേവല്‍ പ്ലാന്‍ എന്നിവയുള്‍പ്പെടെ സുപ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

റിയര്‍ അഡ്മിറല്‍ ആയതിന് ശേഷം ഈസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഏഴിമലയിലെ നേവല്‍ അക്കാദമിയുടെ കമാന്‍ഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാ മെഡല്‍, നൗ സേന മെഡല്‍ (ചങ) എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.