Monday, April 29, 2024
keralaNewspolitics

ബിജെപി വനിതകളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നു: പദ്മജാ വേണുഗോപാല്‍

പത്തനംതിട്ട: സിപിഎമ്മിനും – കോണ്‍ഗ്രസിനും നല്ല നേതാക്കളില്ല. അവര്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.  സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയാണ് ബിജെപി നല്‍കുന്നതെന്നും ഇത്രയും കാലം കോണ്‍ഗ്രസില്‍ അപമാനം മാത്രം സഹിച്ചായിരുന്നു നിന്നിരുന്നതെന്നും പദ്മജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പദ്മജാ വേണുഗോപാല്‍. തിരഞ്ഞെടുപ്പ് തീരുന്നതോട് കൂടി എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ച് തന്നെയാണ് ബിജെപിയില്‍ ഞാന്‍ ചേര്‍ന്നത്.”-പദ്മജ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. എണ്ണിയാല്‍ തീരാത്ത വികസനപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം 10 വര്‍ഷത്തിനിടെ രാജ്യത്ത് കൊണ്ടുവന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വന്തം ജീവിതം ഭാരതത്തിനായി മാറ്റി വച്ചിരിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ കുടുംബം ഇവിടുത്തെ ജനങ്ങളാണെന്നും പദ്മജ വ്യക്തമാക്കി.