Saturday, May 4, 2024
indiaNewspolitics

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തിരഞ്ഞെടുപ്പിന്റെയും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതിയാണ് നാളെ പ്രഖ്യാപിക്കുക. ജമ്മു കശ്മീരിലെ വോട്ടെടുപ്പും ആലോചനയിലെന്നാണ് പുറത്തുവരുന്ന വിവരം.