Saturday, May 4, 2024
keralaNewspolitics

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

മുവാറ്റുപുഴ: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം പാലക്കുഴിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടത്. പഞ്ചായത്ത് കമ്മറ്റിയാണ് താല്‍ക്കാലിക കേന്ദ്രം നിര്‍മ്മിച്ചത്.   ഇന്ന് രാവിലെ പ്രവര്‍ത്തകര്‍ നോക്കിയപ്പോഴാണ് വിവരമറിഞ്ഞത്. ഇന്നലെ രാത്രി വൈകിയും ഓഫീസില്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. രാവിലെ പ്രവര്‍ത്തകര്‍ വീണ്ടും എത്തിയപ്പോഴാണ് ഓഫീസ് പൂര്‍ണമായും കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. നേരത്തെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചായാണോ ഇപ്പോഴത്തെ സംഭവം എന്നാണ് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.