Saturday, May 4, 2024
keralaNews

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം പ്രതി പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ എറണാകുളത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോഷിയുടെ കവര്‍ച്ച നടന്നത്.  1 കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കവര്‍ച്ച നടന്നത് അറിഞ്ഞതോടെ ജോഷിയുടെ കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവയാണ് മോഷണം പോയത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ മുറിയിലും ആളില്ലാതിരുന്ന മറ്റൊരു മുറിയിലുമാണ് മോഷ്ടാവ് കയറിയത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു. ഈ മുറിയിലെ അലമാര കുത്തിതുറന്നാണ് സാധനങ്ങള്‍ കവര്‍ന്നത്. ജോഷിയുടെ വീടിന് സമീപത്തുള്ള വീട് വഴിയാണ് മോഷ്ടാവെത്തിയതെന്നാണ് വിവരം. പ്രതിയുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യങ്ങളടക്കം അന്വേഷിച്ച് വരികയാണ്.