Sunday, May 5, 2024
keralaNewspolitics

ബിജെപിക്ക് 115 സ്ഥാനാര്‍ത്ഥികള്‍; സുരേന്ദ്രന്‍ രണ്ടിടത്ത്.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരം. കോന്നി എന്നീ മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുക. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് നിന്ന് ജനവിധിതേടും. പട്ടികയില്‍ സുരേഷ് ഗോപി എം പിയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂര്‍ നിന്ന് തന്നെയാണ് ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുക. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

കെ. സുരേന്ദ്രന്‍ – കോന്നി / മഞ്ചേശ്വരം
കുമ്മനം രാജശേഖരന്‍ – നേമം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
പി. കെ കൃഷ്ണദാസ് – കാട്ടാക്കട
സി കെ പത്മനാഭന്‍ – ധര്‍മ്മടം
കൃഷ്ണ കുമാര്‍ – തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മണിക്കുട്ടന്‍ – മാനന്തവാടി
വി. വി രാജേഷ് – വട്ടിയൂര്‍ക്കാവ്

എം. ടി രമേശ്- കോഴിക്കോട് നോര്‍ത്ത്

സന്ദീപ് വാര്യര്‍ – ഷൊര്‍ണൂര്‍
ബി ഗോപാലകൃഷ്ണന്‍ -ഒല്ലൂര്‍
ജെ ആര്‍ പദ്മകുമാര്‍- നെടുമങ്ങാട്
കെ പി പ്രകാശ് ബാബു- ബേപ്പൂര്‍
സന്ദീപ് വചസ്പതി – ആലപ്പുഴ

ലിബിന്‍ ബാലുശ്ശേരി- ബാലുശ്ശേരി
ആശാനാഥ് – തിരുവനന്തപുരം ചിറയിന്‍ കീഴ്
ശങ്കു ടി ദാസ് – തൃത്താല