Sunday, May 19, 2024
keralaNews

മൊത്തക്കച്ചവടത്തിനായി ഒരു ലോറി കഞ്ചാവ്; പ്രതി പിടിയില്‍

കോഴിക്കോട്: മൊത്തക്കച്ചവടത്തിനായി ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍.39 കിലോ കഞ്ചാവുമായി പൂനൂര്‍ വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ്(37) ആണ് പിടിയിലായത്.                                    ഇന്ന് വൈകീട്ടോടെ അടിവാരം ചേലോട്ട് മൂലോഞ്ചി എസ്റ്റേറ്റിലെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഈ മാസം 11 ന് ലോറിയുമായി ആന്ധ്രയില്‍ പോയ പ്രതി ഒരാഴ്ച കഴിഞ്ഞ് കേരളത്തിലെത്തിച്ച് മൊത്തവിതരണക്കാര്‍ക്ക് വില്പന നടത്തിയതില്‍ ബാക്കി കഞ്ചാവാണ് പിടിച്ചെടുത്തത്. ലോറിയുമായി ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കേരളത്തിലെത്തി മൊത്തമായി വതരണം ചെയ്യുകയാണ് പ്രതിയുടെ രീതി.                                                                                                         

പ്രതിയുടെ സംഘത്തില്‍പ്പെട്ടവരെയും ചില്ലറ വില്‍പ്പനക്കാരെയും കേന്ദ്രീകരിച്ച് കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നവംബര്‍ മാസത്തിന് ശേഷം ആറ് തവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ ഇയാള്‍ കേരളത്തിലെത്തിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.