Thursday, May 16, 2024
indiaNews

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് :ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍…..

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടമായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 4.9 കോടി വോട്ടര്‍മാര്‍ക്കായി 51,782 പോളിംങ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കഴിഞ്ഞ 25 കൊല്ലമായി ബി.ജെ.പി. ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണെങ്കിലും ഇത്തവണ ബി.ജെ.പി.ക്ക് വെല്ലുവിളികളേറെയാണ്. 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം ദുരന്തം മുഖ്യ വിഷയമായി ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രചാരണം. പഞ്ചാബിനു പിന്നാലെ ഗുജറാത്ത് നിയമസഭ ലക്ഷ്യം വെച്ചു നീങ്ങുന്ന എഎപിയുടെ സാന്നിധ്യം സംസ്ഥാനത്തെ ത്രികോണ പോരിലേക്ക് നയിക്കും.