Saturday, May 4, 2024
EntertainmentkeralaNews

ബാലചന്ദ്രകുമാറിന് മന:പ്രയാസം ഉണ്ടായി, ദേഷ്യമുള്ളതായി അറിയില്ല: ദിലീപിന്റെ വാദം തള്ളി റാഫി.

സിനിമയില്‍ നിന്ന് പിന്‍മാറിയത് താനാണെന്ന ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവച്ച് സംവിധായകന്‍ റാഫി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. സിനിമയില്‍നിന്ന് പിന്‍മാറിയതായി അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇക്കാര്യം അറിയിച്ചത്. ബാലചന്ദ്രകുമാറിന് മന:പ്രയാസം ഉണ്ടായി, ദേഷ്യമുള്ളതായി അറിയില്ല. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ മടിയായതിനാല്‍ പിന്മാറിയെന്ന ദിലീപിന്റെ വാദവും റാഫി തള്ളി.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി മോഹനചന്ദ്രന്‍ അറിയിച്ചു. ദിലീപിനെതിരെ  നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.